|    Nov 21 Tue, 2017 12:02 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിമാനത്തിനകത്തെ സെല്‍ഫിക്ക് നിരോധനം വരുന്നു

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വിമാനത്തിനകത്ത് സെല്‍ഫിയെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയേക്കും. സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍(ഡിജിസിഎ) ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുമെന്നാണു സൂചന. കോക്പിറ്റില്‍ നിന്നും മറ്റും വിമാനജോലിക്കാര്‍ വിമാനം പറന്നുയരുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കുണ്ടാവും. സുരക്ഷാമാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഈ നടപടി. ഇതുസംബന്ധിച്ച് നിലവില്‍ ചില നിയന്ത്രണങ്ങളുണ്ടെങ്കിലും സമീപകാലത്തെ ചില കോക്പിറ്റ് സെല്‍ഫികള്‍ സുരക്ഷ സംബന്ധിച്ച ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടായതോടെ യാത്രക്കാരുടെ മാത്രമല്ല, വിമാനജോലിക്കാരുടെയും പൈലറ്റുമാരുടെയും ഭാഗത്തുനിന്നുള്ള സെല്‍ഫിയെടുക്കല്‍ ഭീഷണിയായിട്ടുണ്ട്. അടുത്ത ആഴ്ചയോടെ സെല്‍ഫി നിരോധിക്കുന്ന നിര്‍ദേശമുണ്ടാവുമെന്നാണ് ഡിജിസിഎയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക