|    Apr 23 Sun, 2017 9:17 pm
FLASH NEWS

വിമാനത്താവള വികസനം അട്ടിമറിക്കാന്‍ ശ്രമമെന്ന്

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: വിമാനത്താവള വികസനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ തന്നെ ആസൂത്രിതശ്രമം നടക്കുന്നതായി ആക്ഷേപം. ചില ഉദ്യോഗസ്ഥരുടെ രഹസ്യ അജണ്ടയാണ് വിമാനത്താവളത്തിന്റെ റണ്‍വേ റീ ടാറിങ് പ്ലാന്റ് ജനവാസ മേഖലയില്‍ സ്ഥാപിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ തങ്ങളെ ബോധപൂര്‍വം തള്ളിവിടുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വള്ളക്കടവ് വയ്യാമൂല സംസം അസോസിയേഷന്‍ ആരോപിച്ചു. വിമാനത്താവള വികസനത്തിന് നാട്ടുകാര്‍ എതിരല്ല. മുന്‍കാലങ്ങളില്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് രണ്ടും മൂന്നും തവണ കുടിയെഴിപ്പിക്കലിന് വിധേയമായവരാണ് ഇവിടെ താമസിക്കുന്ന ഭൂരിഭാഗംപേരും. ജനങ്ങള്‍ പ്രതിഷേധിക്കുമെന്ന ധാരണ ഉണ്ടായിട്ടും റണ്‍വേ റീടാറിങ്് പ്ലാന്റ് ജനവാസമേഖലയില്‍ തന്നെ തുടരാനാണ് ഉദ്യോഗസ്ഥശ്രമം. ആയിരക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വളളക്കടവ് വയ്യാമൂല മേഖലയില്‍ ഇത്തരത്തിലുളള പ്ലാന്റ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതല്ല. ആള്‍ പാര്‍പില്ലാത്ത സ്ഥലത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കാമെന്നിരിക്കെ പ്രദേശവാസികളുടെ പ്രതിഷേധം ഉയര്‍ന്നിട്ടും എയര്‍പേര്‍ട്ട് അതോറിറ്റിയും കരാര്‍ കമ്പനിയും നടപടിയെടുത്തിട്ടില്ല. ജനങ്ങളെ മനപ്പൂര്‍വം സമരത്തിലേക്കു തളളിവിടാനുളള ആസൂത്രിത ശ്രമമായാണ് ഇതിനെ നാട്ടുകാര്‍ കാണുന്നത്. പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ പിന്നിടുമ്പോള്‍ സമീപവാസികള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day