|    Apr 23 Mon, 2018 3:35 am
FLASH NEWS

വിമാനത്താവള പരീക്ഷണപ്പറക്കല്‍ എല്‍ഡിഎഫ് ബഹിഷ്‌കരിക്കും

Published : 23rd February 2016 | Posted By: swapna en

കണ്ണൂര്‍: നിയസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ്-എല്‍ഡിഎഫ് തുറന്ന പോരിലേക്ക്. പി ജയരാജനെ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തി ജയിലിലടച്ച സംഭവം മുതല്‍ തുടങ്ങിയ രാഷ്ട്രീയപോര് ഇപ്പോള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതിലേക്കെത്തി നില്‍ക്കുകയാണ്. സോളാറിലടക്കം അഴിമതിയാരോപണം നേരിടുന്നതിനാലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കെ പി സഹദേവന്‍ പറഞ്ഞു.—നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ ചെറുതും വലുതുമായ നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് മന്ത്രിമാര്‍ ഓടിനടന്ന് നിര്‍വഹിച്ചത്. 20ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ പി മോഹനന്‍, കെ സി ജോസഫ് എന്നിവരാണ് വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ഇതിലൊക്കെ എല്‍ഡിഎഫിന്റെ ജനപ്രതിനിധികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍, 29ന് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സംഘമാണ് ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ജില്ലയിലെത്തുന്നത്. അതിലേറ്റവും പ്രധാന്യമുള്ളത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കുന്ന പരീക്ഷപറക്കലാണ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം പങ്കെടുക്കുന്ന ചടങ്ങാണ് ബഹിഷ്‌കരിക്കുമെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി അറിയിച്ചിരിക്കുന്നത്. അന്നേദിവസം ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു ഔദ്യോഗിക ചടങ്ങും എല്‍ഡിഎഫ് ബഹിഷ്‌കരിക്കുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളം, കണ്ണൂര്‍ സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറി ഉദ്ഘാടനം, ഇരിട്ടി ബാരാപോള്‍ ജലവൈദ്യുതി പദ്ധതി, അഴീക്കല്‍ തുറമുഖം, മൊയ്തുപാലം ഉദ്ഘാടനം എന്നീ പരിപാടികളാണ് ബഹിഷ്‌കരിക്കാന്‍ എല്‍ഡിഎഫും സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചത്. ബഹിഷ്‌കരണ പരിപാടികള്‍ വിജയിപ്പിക്കാന്‍ മുഴുവനാളും സഹകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. കെ —കെ —രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ —പി —സഹദേവന്‍, എം —വി —ജയരാജന്‍, സി —രവീന്ദ്രന്‍, വി— വി —കുഞ്ഞിക്കൃഷ്ണന്‍, കെ —കെ —ജയപ്രകാശ്, ജേക്കബ് ചൂരനോലില്‍, വി —രാജേഷ്‌പ്രേം, കെ —സുരേശന്‍, സി വി—ശശീന്ദ്രന്‍, അഷ്‌റഫ് പുറവൂര്‍, സന്തോഷ് മാവില, അഡ്വ. —ടി —മനോജ്കുമാര്‍, ഡി മുനീര്‍ സംസാരിച്ചു.—— സോളാര്‍ അഴിമതിക്കേസില്‍ സരിത മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കിയ പശ്ചാത്തലത്തില്‍ കണ്ണൂരിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയെ വഴിയില്‍ തടയുമെന്ന് ജനുവരി 29ന് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഈ സമരഭീഷണി നിലനില്‍ക്കെയാണ് എല്‍ഡിഎഫ് ബഹിഷ്‌കരണാഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്..

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss