|    Jan 24 Tue, 2017 8:52 pm
FLASH NEWS

വിമാനത്താവളത്തില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published : 24th July 2016 | Posted By: SMR

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുംബൈ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 755 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇന്നലെ എയര്‍ ഇന്ത്യയുടെ എ ഐ 054 വിമാനത്തില്‍ മുംബൈ ഉല്ലാസ് നഗറില്‍ നിന്നെത്തിയ യാത്രക്കാരന്റെ പക്കല്‍നിന്നാണ് 755 ഗ്രാം തൂക്കംവരുന്ന നാല് ഗോള്‍ഡ് ബാര്‍ പിടിച്ചെടുത്തത്.

സ്വര്‍ണ ബാറുകള്‍ കാര്‍ബണ്‍ പേപ്പറില്‍ കറുത്ത ഇന്‍സുലേഷന്‍ ടേപ്പില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബിജു തോമസ്, അസി. കമ്മീഷണര്‍ പി ജെ ഡേവിഡ്, സൂപ്രണ്ടുമാരായ ടി എം മുഹമ്മദ് ഫൈസ്, കെ പി അജിത്കുമാര്‍, സിനോയ് കെ മാത്യു, എന്‍ ജെ ജെയ്‌സണ്‍, കെ പി മജീദ്, ഇന്‍സ്‌പെക്ടര്‍മാരായ ഒ എഫ് ജോസ്, വികാശ്കുമാര്‍, വിനോദ്കുമാര്‍, ദീപക്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക