|    Jan 20 Fri, 2017 2:59 am
FLASH NEWS

വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്

Published : 7th April 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. വിമാനത്താവളത്തിലെ എയര്‍ഇന്ത്യാ സാറ്റ്‌സിന്റെ ഓഫിസിലാണ് റെയ്ഡ് നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എയര്‍ഇന്ത്യ സാറ്റ്‌സ് നല്‍കേണ്ട റോയല്‍റ്റി തുകയില്‍ ക്രമക്കേടു കാട്ടിയെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന.
ഏജന്‍സിയുടെ ശാസ്തമംഗലത്തുള്ള ഓഫിസിലും പരിശോധന നടത്തി. റോയല്‍റ്റി സംബന്ധമായ നിരവധി രേഖകള്‍ സിബിഐ പിടിച്ചെടുത്തു. റോയല്‍റ്റി ഇനത്തില്‍ നല്‍കേണ്ട തുകയില്‍ വന്‍ ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം, കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ സിബിഐ കസ്റ്റംസ് വിഭാഗത്തില്‍ പരിശോധന നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക