|    Feb 19 Mon, 2018 7:23 am
FLASH NEWS

വിമാനത്താവളത്തില്‍ ഷൂട്ടിങ് ചാംപ്യനെ തടഞ്ഞുവച്ച സംഭവം ; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 2nd August 2017 | Posted By: fsq

 

തൊടുപുഴ: ലോക ജൂനിയര്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു മടങ്ങിയ വനിതാ താരം സേറാ മരിയ ജോയെ രണ്ടരമണിക്കൂര്‍ നേരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തി അധിക്ഷേപിച്ച സംഭവത്തില്‍ ബാലവകാശകമ്മീഷന്‍ കേസെടുത്തു. ഇതിന്റെ ഭാഗമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ലീഗല്‍ ഓഫീസര്‍ വി വി അനീഷ് മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ വന്ന് പ്രിന്‍സിപ്പല്‍ സി.ലിസാ എസ് എ ബി എസ് , സേറയുടെ മാതാവ് സ്‌നേഹ എന്നിവരുടെ സാന്നിധ്യത്തില്‍  സേറയോട് വിവരങ്ങള്‍ ചോദിചറിഞ്ഞു. തോക്ക് ഉപയോഗിക്കാന്‍ ഇടുക്കി ജില്ലാ കലക്ടറുടെ ലൈസന്‍സ് ഉണ്ടായിരുന്നിട്ടും,  അതു കാണാന്‍ പോലും അവര്‍ തയാറായില്ലെന്നു സേറ പറഞ്ഞു. ജര്‍മനിയില്‍ നടന്ന ജൂണിയര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് ദേശീയ ഷൂട്ടിംഗ് താരമായ സേറയെ രണ്ടു മണിക്കൂറോളം നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ വച്ചു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ച് അപമാനിച്ചത്. ഷൂട്ടിംഗില്‍ ജൂണിയര്‍ വിഭാഗത്തില്‍ രാജ്യത്തെ ആദ്യ മൂന്നു റാങ്കിംഗില്‍ പെടുന്ന സേറ, ജര്‍മനിയില്‍ നടന്ന് ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയി തിരികെ വരും വഴിയാണ് മത്സരത്തിനുപയോഗിച്ച തോക്ക് എവിടെ നിന്നും കിട്ടിയതാണെന്നും ചോദിച്ച് അധിക്യതര്‍ തടഞ്ഞു വച്ചത്. തോക്ക് ഉപയോഗിക്കാനും, കൊണ്ടുനടക്കാനുമുള്ള എല്ലാവിധ ലൈസന്‍സുകളും, രേഖകളും സേറയ്ക്കുണ്ട്. ജര്‍മനിയില്‍ നിന്നും ഡല്‍ഹിയില്‍ വന്നിറങ്ങിയ സേറയുടെ എല്ലാ രേഖകളും പരിശോധിച്ച് യാത്രയ്ക്ക് അനുമതി നല്‍കിയാണ് അവിടുത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവിട്ടത്. എന്നാല്‍ കേരളത്തില്‍ എത്തിയപ്പോഴാണ് ഈ അനിഷ്ട സംഭവം ഉണ്ടായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss