|    Mar 25 Sat, 2017 11:08 pm
FLASH NEWS

വിമാനത്താവളത്തില്‍ യുവതിയ്ക്ക് നേരെ വംശീയ അധിക്ഷേപം

Published : 11th July 2016 | Posted By: mi.ptk

Manipuri-woman-alleges-raci

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയ്ക്ക് നേരെ വംശീയ അധിക്ഷേപം. മണിപ്പൂരികാരിയായ മോണിക ഖാംഗെംബാനെയാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചത്.
പാസ്സ്‌പോര്‍ട്ട് കാണിച്ചപ്പോള്‍ ഇന്ത്യക്കാരിയാണോ എന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചെന്നും അതെ എന്ന് പറഞ്ഞപ്പോള്‍ കണ്ടാല്‍ തോന്നില്ലെന്നും പറഞ്ഞ് അപമാനിച്ചതായി മോണിക പറഞ്ഞു.
തെക്കന്‍ കൊറിയയില്‍ നടക്കുന്ന ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന മോണികയോട് ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് പറയണമെന്നും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മോണിക പറഞ്ഞു. യാത്ര തടസപെടുമെന്ന് പറഞ്ഞ് പോകാന്‍ ശ്രമിച്ചപ്പോള്‍ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പരിഹസിച്ച് ബുദ്ധിമുട്ടിച്ചതായും മോണിക പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച മോണിക തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തനിയ്ക്ക് നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് പോസ്റ്റിട്ടതിന് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്.
തനിയ്ക്ക് നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് മോണിക പറഞ്ഞു.

(Visited 621 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക