|    Jan 23 Mon, 2017 6:30 pm
FLASH NEWS

വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്ക് വംശീയ അധിക്ഷേപം

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്കു നേരെ എമിഗ്രേഷന്‍ ഓഫിസറുടെ വംശീയ അധിക്ഷേപം. ഇന്ത്യക്കാരിയാണെന്നു തെളിയിക്കാന്‍ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്നു പറയാന്‍ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു- ഇംഫാല്‍ സ്വദേശിനിയായ മോണിക്ക കങ്‌ബെംബമാണ് ഫേസ്ബുക്കില്‍ പരാതിപ്പെട്ടത്. താന്‍ ഇപ്പോള്‍ സിയോളിലാണുള്ളതെന്നും ഇന്ത്യയില്‍ തിരിച്ചെത്തിയാലുടന്‍ ഔദ്യോഗികമായി പരാതി നല്‍കുമെന്നും വ്യക്തമാക്കി.
സംഭവത്തില്‍ ഇടപെട്ട വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ ഇതു കൊണ്ടുവരുമെന്നും വിമാനത്താവളങ്ങള്‍ തന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഖേദത്തോടെ അറിയിക്കുന്നതായും ട്വീറ്റ് ചെയ്തു. ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയയിലേക്കു പോവാനാണ് മോണിക്ക എത്തിയത്. പാസ്‌പോര്‍ട്ട് നോക്കിയ ഓഫിസര്‍ നിങ്ങളെ ഒരു ഇന്ത്യക്കാരിയെപ്പോലെ തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ടതായി മോണിക്ക തന്റെ പോസ്റ്റില്‍ കുറിച്ചു. ശരിക്കും ഇന്ത്യക്കാരിയാണോ എന്നു ചോദിച്ച ഈ ഓഫിസര്‍ തന്നോട് ഇന്ത്യയിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം, മണിപ്പൂരിന്റെ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ് തുടങ്ങിയ അസുഖകരമായ പല ചോദ്യങ്ങളും ചോദിച്ചതായും മോണിക്ക വ്യക്തമാക്കി.
തുടക്കത്തില്‍ താന്‍ നിസ്സഹായയായി മറുപടി പറഞ്ഞുവെന്നും പിന്നെയും ചോദ്യം വന്നപ്പോള്‍ മറുപടിയൊന്നും പറയാതെ നിന്നുവെന്നും മോണിക്ക ഫേസ്ബുക്കില്‍ കുറിച്ചു. വിമാനം പുറപ്പെടാറായെന്ന് ഓര്‍മിപ്പിച്ചിട്ടും അയാള്‍ അപഹസിക്കുന്നത് തുടര്‍ന്നുവെന്നും മോണിക്ക പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 138 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക