|    Dec 13 Thu, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരോധിത സ്ഥലങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കണം’

Published : 18th November 2018 | Posted By: kasim kzm

തിരുവനന്തപുരം: തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്കിങ് പാടില്ലെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. എയര്‍പോര്‍ട്ട് അതോറിറ്റി ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍ ദുബൈയില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന വട്ടിയൂര്‍ക്കാവ് സ്വദേശി കേണല്‍ കെ യോഹന്നാന്‍ നല്‍കിയ പരാതിയിലാണ് നടപടി. വിമാനത്താവളത്തില്‍ മറ്റ് കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് യോഹന്നാന്‍ തന്റെ കാറും പാര്‍ക്ക് ചെയ്തു. പെണ്‍കുട്ടിയുമായി പെട്ടെന്ന് മടങ്ങിയെത്തിയപ്പോള്‍ തന്റെ വാഹനത്തിന്റെ വീല്‍ ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു. പാര്‍ക്കിങ് പാടില്ലാത്ത സ്ഥലത്ത് പാര്‍ക്ക് ചെയ്തതിന് 3000 രൂപ നല്‍കണമെന്ന് ട്രാഫിക് കോണ്‍സ്റ്റബിള്‍ ആവശ്യപ്പെട്ടു. കൈയില്‍ 3000 രൂപ ഇല്ലാത്തതിനാല്‍ കാറെടുക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു യാത്രക്കാരന്‍ 3000 രൂപ നല്‍കിയതുകൊണ്ടു മാത്രം കാര്‍ എടുക്കാന്‍ കഴിഞ്ഞത്. താന്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് പാര്‍ക്കിങ് പാടില്ലെന്ന ബോര്‍ഡുണ്ടായിരുന്നില്ലെന്നും പരാതിയിലുണ്ട്.
പാര്‍ക്കിങ് സൗകര്യം ആവശ്യാനുസരണം ഉണ്ടെന്നു പറയുമ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് പാടില്ലെന്ന് മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss