|    Oct 22 Sun, 2017 10:14 am
Home   >  Todays Paper  >  page 12  >  

വിമാനത്താവളത്തിലെ ഭക്ഷണശാലകളില്‍ തൊഴില്‍ചൂഷണം: സമ്പത്ത് എംപി

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍ക്കുള്ളിലെ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും തൊഴില്‍ചൂഷണത്തിനും ഇരയാവുകയാണെന്നും ഇതിനെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവരണമെന്നും എ സമ്പത്ത് എംപി. 12 മണിക്കൂര്‍ ജോലിയെന്ന വ്യവസ്ഥയിലാണ് ഇവര്‍ ജോലിക്കെത്തുന്നത്. ഇവരെക്കൊണ്ട് 16 മണിക്കൂര്‍ വരെ ജോലി ചെയ്യിക്കുന്നു.
ഇരിക്കാന്‍ പോലും അനുമതിയില്ല. ഇവര്‍ക്ക് കിട്ടുന്ന വേതനമാവട്ടെ ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം കിട്ടുന്നതിലും കുറവാണെന്നും സമ്പത്ത് ചൂണ്ടിക്കാട്ടി. വിഐപി ലോഞ്ചുകളില്‍ ഇവരെക്കൊണ്ട് മദ്യം വിളമ്പിക്കുക വരെ ചെയ്യുന്നുണ്ട്. ഇത്തരം വിമാനത്താവളങ്ങളിലെ ഡയറക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക