|    Jan 24 Tue, 2017 10:46 am
FLASH NEWS
Home   >  Pravasi  >  Gulf  >  

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ നടപടിക്ക് എമിറേറ്റ്‌സ് കാര്‍ഡ്

Published : 25th July 2016 | Posted By: sdq

ദുബയ്: തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് കാര്‍ഡ് ഉപയോഗിച്ച് ദുബയ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ടെര്‍മിനല്‍ മൂന്നിലെ ഇ ഗേറ്റിലൂടെ ഈ കാര്‍ഡ് ഉപയോഗിച്ച് പഞ്ച് ചെയ്ത് പെട്ടൊന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. സ്വദേശികള്‍ക്കും രാജ്യത്ത് താമസ വിസയുള്ളവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്ന ആഗമന കൗണ്ടറിലാണ് ഇപ്പോള്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം ഇല്ല. എമിഗ്രേഷന്‍ നടപടികള്‍ ലഘൂകരിക്കാന്‍ വേണ്ടിയാണ് എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയും ദുബയ് എമിഗ്രേഷന്‍ വിഭാഗവും സംയുക്തമായി കരാര്‍ ഉണ്ടാക്കിയതെന്ന് ദുബയ് റസിഡന്‍സ് ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഉപ മേധാവി മേജര്‍ ജനറല്‍ ഒബൈദ് മൊഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 139 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക