|    Sep 23 Sun, 2018 3:35 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിമാനത്താവളങ്ങളില്‍ വിഐപി സംസ്‌കാരം വിലക്കി

Published : 29th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: പാകിസ്താനിലെ വിമാനത്താവളങ്ങളില്‍ വിഐപി സംസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍. എയര്‍പോര്‍ട്ടുകളില്‍ ഇനിമുതല്‍ വിഐപി പെരുമാറ്റച്ചട്ടം നിലനില്‍ക്കില്ല.
തുല്യ അവസരം എല്ലാ യാത്രക്കാര്‍ക്കും ലഭിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ നടപടിയെന്നു വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയെ ഉദ്ധരിച്ച് ഡോണ്‍ റിപോര്‍ട്ട് ചെയ്തു. പാകിസ്താനില്‍ പ്രധാനമന്ത്രിയടക്കമുള്ള ഉന്നതര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് വിഐപി പെരുമാറ്റച്ചട്ടം തിരുത്തിയ നടപടി.
പ്രധാനമന്ത്രിക്ക് പുറമെ പ്രസിഡന്റ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് ഫസ്റ്റ് ക്ലാസ് വിമാനയാത്രാ വിലക്ക്.
കൂടാതെ, വിദേശ സന്ദര്‍ശനത്തിനും മറ്റും പ്രത്യേക വിമാനം ഉപയോഗിക്കുന്നതും ഇംറാന്‍ ഖാന്‍ തടഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss