|    Sep 20 Wed, 2017 5:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിമാനങ്ങള്‍ വൈകി; കരിപ്പൂരില്‍ യാത്രക്കാരുടെ ബഹളം

Published : 5th August 2016 | Posted By: SMR

കരിപ്പൂര്‍: ദുബയ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുളള സര്‍വീസുകള്‍ മുടങ്ങിയത് യാത്രക്കാരെ ക്ഷുഭിതരാക്കി. വ്യാഴാഴ്ച പുലര്‍ച്ചെ 12ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ, 12.25നുള്ള സ്‌പൈസ്‌ജെറ്റ് എന്നീ വിമാനങ്ങളാണ് അവസാന നിമിഷം യാത്ര റദ്ദാക്കിയത്. ബുധനാഴ്ച രാത്രി 11.10നുളള എയര്‍ഇന്ത്യ എക്‌സ്പ്രസും യാത്ര റദ്ദാക്കുകയായിരുന്നു. എന്നാല്‍ യാത്രക്കാര്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്ത എയര്‍ ഇന്ത്യക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. ഇതിന് പിറകെ വ്യാഴാഴ്ച രാവിലെ 11ന് ദുബയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ എഐ 937 വിമാനം മുടങ്ങിയത് വീണ്ടും ബഹളത്തിനിടയാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക