|    Sep 25 Tue, 2018 2:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിമാനങ്ങളില്‍ തിരക്ക; യാത്രക്കാര്‍ നേരത്തേ എത്തണം

Published : 28th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: ബലിപ്പെരുന്നാളും ഓണവും കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ വര്‍ധിച്ചതോടെ വിമാനങ്ങളില്‍ തിരക്കേറി. കുറഞ്ഞ അവധിയില്‍ നാട്ടിലെത്തി മടങ്ങുന്നവരുടെ എണ്ണമാണ് വര്‍ധിച്ചത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തിലെത്തണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
കരിപ്പൂരില്‍ നിന്നു സര്‍വീസിനുള്ളതും കൊച്ചിയില്‍ നിന്നുള്ള ചില വിമാനങ്ങളും എത്തുന്നതുമൂലം ടെര്‍മിനല്‍ നിറയുകയാണ്. എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ക്ക് മുമ്പില്‍ വലിയ നിരയാണ്.
സമയത്തിന് വിമാനക്കമ്പനിയുടെ കൗണ്ടറില്‍ എത്താനായില്ലെങ്കില്‍ യാത്ര മുടങ്ങാന്‍ ഇടയാവും. ആയതിനാലാണ് യാത്രക്കാര്‍ നേരത്തേ എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
യാത്രാ തിരക്ക് മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി യാത്രക്കാരെ ചൂഷണം ചെയ്യുകയാണ്.
നിലവിലെ നിരക്കിന്റെ അഞ്ചിരട്ടിയാണ് നിരക്ക് ഈടാക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതും സീസണും ഒരുമിച്ചായതാണ് നിരക്ക് ഉയരാന്‍ കാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss