|    Nov 19 Mon, 2018 9:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിമാനം ഹൈജാക്ക് ചെയ്തതായുള്ള സന്ദേശം പരിഭ്രാന്തി പരത്തി

Published : 11th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വിമാനം ഹൈജാക്ക് ചെയ്തതായുള്ള സന്ദേശം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഫ്ഗാനിസ്താനിലെ കാന്തഹാറിലേക്ക് പുറപ്പെടേണ്ട ഏരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ്( എഫ് ജി 312) വിമാനത്തില്‍ നിന്നും വിമാനം ഹൈജാക്ക് ചെയ്തതായുള്ള സന്ദേശം ഡല്‍ഹി എയര്‍ ക്രാഫ്റ്റ് ട്രാഫിക്ക് കണ്‍ട്രോള്‍( ഡിഎസി) ലഭിച്ചതാണ് ഏതാനും സമയം അധികൃതരെ പരിഭ്രാന്തിയിലാക്കിയത്.
പൈലറ്റ് അബദത്തില്‍ ഹൈജാക് ബട്ടണ്‍ അമര്‍ത്തിയത് രണ്ടു മണിക്കൂറോളമാണ് അധികൃതരെയും യാത്രക്കാരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. സന്ദേശം ലഭിച്ച ഉടന്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചതോടെയാണ് വിമാനത്താവളത്തില്‍ പരിഭ്രാന്തി പടര്‍ന്നത്. എന്നാല്‍ പിന്നീട് പൈലറ്റിന് സംഭവിച്ച അബദ്ധമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss