|    Oct 20 Fri, 2017 9:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിമാനം വൈകിയ സംഭവം: അന്വേഷണത്തിന് ഉത്തരവ്

Published : 11th August 2017 | Posted By: fsq

 

മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദിവസം എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍വഹാബും സഞ്ചരിച്ച വിമാനം വൈകിയ സംഭവത്തെക്കുറിച്ച്  വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അന്വേഷണത്തിന് ഉത്തരവിട്ടു. പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍വഹാബും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇരുവരും ഇ ടി മുഹമ്മദ് ബഷീര്‍ എംപിയോടൊപ്പം മന്ത്രിയെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്. സംഭവത്തില്‍ എയര്‍ ഇന്ത്യയില്‍നിന്നും മന്ത്രി റിപോര്‍ട്ട് തേടിയിട്ടുണ്ട്. വിമാനത്തിലെ പൈലറ്റ് നിരുത്തരവാദിത്തപരമായാണ് പെരുമാറിയതെന്ന് പരാതിയില്‍ പറഞ്ഞു. തിരെഞ്ഞെടുപ്പിന് സമയം വൈകുമെന്നതിനാല്‍ ഡല്‍ഹി യാത്രയ്ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വിമാനത്തില്‍നിന്നു പുറത്തിറങ്ങാന്‍ പൈലറ്റ് സമ്മതിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ആഗസ്ത് അഞ്ചിന് എയര്‍ ഇന്ത്യയുടെ എഐ 809 വിമാനത്തിലായിരുന്നു എംപിമാര്‍ മുംബൈയില്‍നിന്നും ദല്‍ഹിയിലേക്കു യാത്ര തിരിച്ചത്. രാവിലെ 10.30നായിരുന്നു വിമാനമെങ്കിലും പൊങ്ങിയത് ഉച്ചയ്ക്ക് 2.45നായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക