|    Oct 22 Sun, 2017 2:38 am
Home   >  Top Stories   >  

വിമാനം രണ്ട് ഭാഗമായി പിളര്‍ന്നു

Published : 31st October 2015 | Posted By: TK

കെയ്റോ:  ഈജിപ്തിലെ സിനായി പര്‍വ്വത നിരകളില്‍ തകര്‍ന്ന്് വീണ റഷ്യന്‍ വിമാനമായ കൊഗലിമാവിയ എയര്‍ലൈന്‍സ് രണ്ട് ഭാഗമായി പിളര്‍ന്നു.പരിക്കേറ്റ യാത്രക്കാരെ രക്ഷപ്പെടുത്താനായി 50 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. യാത്രക്കാരെ കൂട്ടനിലവിളി കേള്‍ക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.


പരിക്കേറ്റവരെ ചികില്‍സിക്കാനായി കെയ്‌റോയിലെ അല്‍മാസ, നാസര്‍ ഇന്‍സിറ്റിറ്റിയൂട്ട്്്, ദാറുല്‍ ഷിഫാ എന്നീ ആശുപത്രികള്‍ സജ്ജമാക്കിയതായി ഈജിപ്ത് അധികൃതര്‍ അറിയിച്ചു. ആറ് ജീവനക്കാരും 17 കുട്ടികളും അടക്കം 224 യാത്രക്കാരായിരുന്നു അപകടത്തില്‍ പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈജിപ്തിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷറം അല്‍ ഷൈഖില്‍ നിന്നും റഷ്യയിലെ രണ്ടാമത്തെ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പുറപ്പെട്ട വിമാനം 23 മിനിറ്റിനകമാണ് തകര്‍ന്ന് വീണത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക