|    Oct 21 Sun, 2018 12:34 am
FLASH NEWS
Home   >  Kerala   >  

വിമാനം പാര്‍ക്കിങ് ബേയ്ക്കടുത്ത് കുടുങ്ങി; സര്‍വീസുകള്‍ക്ക് മുടക്കമില്ല

Published : 5th September 2017 | Posted By: shadina sdna

കൊച്ചി: കൊച്ചിഅന്താരാഷ്ട്രവിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പാര്‍ക്കിങ് ബേയ്ക്ക് സമീപം കാനയില്‍ കുടുങ്ങി. റെണ്‍വെയില്‍ നിന്ന് അകലെ അപകടം നടന്നതിനാല്‍ മറ്റ് സര്‍വീസുകളെ ബാധിച്ചിട്ടില്ല. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ  അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 452 വിമാനം 2.40 ന് ലാന്‍ഡ് ചെയ്തു. റണ്‍വേയ്ക്കും ഏപ്രണിനും (പാര്‍ക്കിങ് സ്ഥലം)  ഇടയ്ക്കുള്ള ടാക്‌സി വേയില്‍ നിന്ന് നീങ്ങുമ്പോഴാണ് അപകടമുണ്ടായത്. ടാക്‌സിവേയും ഏപ്രണിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് പാതയിലാണ് അപകടം. ഇവിടെ യഥാര്‍ത്ഥ ദിശയില്‍ നിന്ന് 90 മീറ്റര്‍ മുമ്പായി വിമാനം തിരിഞ്ഞതാണ് അപകടകാരണം. ഇതോടെ വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍  കാനയില്‍ കുടുങ്ങി. 102 യാത്രക്കാരുണ്ടായിരുന്നു. ഇവരെ ലാഡറിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. റണ്‍വെയില്‍ നിന്ന് അകലെ അപകടം നടന്നതിനാല്‍ മറ്റ് സര്‍വീസുകളെ ബാധിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചിട്ടുണ്ട്. കേടുപറ്റിയ വിമാനം മാറ്റാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍  കൊച്ചിയിലെത്തേണ്ടതുണ്ട്. സിയാലിന് സര്‍വസജ്ജമായ എയര്‍ക്രാഫ്റ്റ് റിക്കവറി ടീമുണ്ട്. വിമാനം മാറ്റാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് എല്ലാ സഹായവും സിയാല്‍ വാഗ്ദാനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss