|    Nov 13 Tue, 2018 6:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിമാനം തെന്നി; യാത്രക്കാര്‍ രക്ഷപ്പെട്ടു

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 150ഓളം യാത്രക്കാരുമായി റിയാദില്‍ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന ജെറ്റ് എയര്‍വേസ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റിയാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്നാണ് വിമാനം തെന്നിമാറിയത്. തുടര്‍ന്ന് യാത്രക്കാരെ ഒഴിച്ചുമാറ്റി. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ജെറ്റ് എയര്‍വേസ് അറിയിച്ചു. 142 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss