|    Jan 17 Tue, 2017 12:29 pm
FLASH NEWS

വിമാനം ഓടിയടുത്തു; റണ്‍വേയിലെ ബസ് യാത്രക്കാര്‍ പുറത്തേക്കു ചാടി

Published : 29th August 2016 | Posted By: SMR

ഭോപാല്‍/ജബല്‍പൂര്‍/ഡല്‍ഹി: വിമാനത്താവളത്തില്‍ റണ്‍വേയിലൂടെ ഓടിയ വിമാനം കൂട്ടിയിടിക്കുമെന്ന് ഭയന്ന് ബസ്സിലെ യാത്രക്കാര്‍ പുറത്തേക്ക് എടുത്തുചാടി. ജബല്‍പൂര്‍ ദുമ്‌ന വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരെ റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് ബസ്സില്‍ കയറ്റിക്കൊണ്ടുവരുമ്പോഴാണ് എയര്‍ ഇന്ത്യയുടെ ഒരുവിമാനം ബസ്സിന് തൊട്ടടുത്തേക്ക് റണ്‍വേയിലൂടെ വന്നത്. ഇതുകണ്ട ബസ്സിലെ 30 യാത്രക്കാരും പുറത്തേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.
നിശ്ചിത സമയത്തിനു 15 മിനിറ്റ് മുമ്പ് വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യയുടെ വിമാനം പാര്‍ക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക