|    Oct 19 Thu, 2017 1:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിമര്‍ശനങ്ങള്‍ പോലിസ് വെല്ലുവിളിയായി സ്വീകരിച്ചത് സഹായകമായി

Published : 28th July 2016 | Posted By: SMR

കൊല്ലം: പോലിസുകാരനായ മണിയന്‍ പിള്ളയുടെ കൊലപാതകക്കേസില്‍ ആട് ആന്റണിയെ പിടികൂടാത്തതിനെതിരേയുള്ള ജനങ്ങളുടെ വിമര്‍ശനങ്ങള്‍ വെല്ലുവിളിയായി സ്വീകരിച്ചതാണ് ലക്ഷ്യത്തിലെത്താന്‍ സഹായകമായതെന്ന് സംഭവസമയം പരവൂര്‍ സിഐയും അന്വേഷണ സംഘത്തലവനുമായിരുന്ന ശംഖുമുഖം എസിപി ജവഹര്‍ ജനാര്‍ദ്ദ്.
പോലിസ് ആട് ആന്റണിയുടെ ചിത്രങ്ങള്‍ രാജ്യത്തെങ്ങും വ്യാപിപ്പിച്ചത് കൊച്ചു കുട്ടികള്‍ക്ക് പോലും പ്രതിയെ മനസ്സിലാക്കാന്‍ സഹായകമായി. കേരള പോലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും ആട് ആന്റണിയുടെ വലിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പോലിസിന്റെ തുടക്കവും പ്രതിയെക്കുറിച്ച് പൊതുജനങ്ങളില്‍ തിരിച്ചറിവുണ്ടാക്കാനായി. കേരളത്തിന് പുറമെ ഇന്ത്യയിലാകെ ആട് ആന്റണിക്കു വേണ്ടി പോലിസ് വല വിരിച്ചതും ഏറെ നാള്‍ മുങ്ങി നടന്ന പ്രതിയെ പിടികൂടാന്‍ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെതന്നെ ആദ്യമായി ഒരു കേസിനായി രൂപപ്പെടുത്തിയ ജസ്റ്റിസ് ഫോര്‍ മണിയന്‍ പിള്ളയെന്ന ഫേസ്ബുക്ക് കൂട്ടായ്മയും വാട്‌സ്ആപ്പ് കൂട്ടായ്മയും കേസ് തെളിയിക്കാന്‍ സഹായകമായി.
നവ മാധ്യമങ്ങളടക്കം പ്രിന്റ്, ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍ പ്രതിയെ പിടികൂടാന്‍ പോലിസിനെ വലിയ തോ—തില്‍ സഹായിച്ചു. രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രതിയെ തേടി അലഞ്ഞ പോലിസ് നേപ്പാളിലും അന്വേഷണം വ്യാപിപ്പിച്ചത് കേസിന്റെ പ്രാധാന്യമുള്‍ക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക