|    Jun 21 Thu, 2018 4:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം: ആന്റണി

Published : 6th June 2016 | Posted By: SMR

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണമെന്ന് ആന്റണി കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളണം. ആറുമാസത്തിനുള്ളില്‍ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയണം. സംഘപരിവാര സംഘടനകളുമായി ഒരു ബന്ധവും പാടില്ല. മുന്‍ മുഖ്യമന്ത്രിമാരായ ആര്‍ ശങ്കറിനും കെ കരുണാകരനും നേര്‍ക്ക് അവരെ കണ്ണീര്‍ കുടിപ്പിക്കുംവിധം പാര്‍ട്ടിയില്‍ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ആ വിമര്‍ശനങ്ങളെ പുഞ്ചിരിയോടെയാണ് അവര്‍ നേരിട്ടത്- ആന്റണി ഓര്‍മിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss