|    Nov 24 Fri, 2017 2:10 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിമര്‍ശനം അനുവദിക്കാത്തത് സ്വേച്ഛാധിപത്യം: ഹാമിദ് അന്‍സാരി

Published : 11th August 2017 | Posted By: fsq

ന്യൂഡല്‍ഹി: സര്‍ക്കാര്‍നയങ്ങളെ സ്വതന്ത്രമായി വിമര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ അനുവദിക്കാത്തത് സ്വേച്ഛാധിപത്യമാണെന്ന് ഹാമിദ് അന്‍സാരി. രാജ്യസഭയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് പറഞ്ഞ അന്‍സാരി, ആ അവകാശം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതാവരുതെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അസഹിഷ്ണുത പടരുകയാണെന്നും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നുവെന്നും രാജ്യസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പൗരത്വം ചോദ്യംചെയ്യപ്പെടുന്നതും ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ഗുണ്ടായിസവും അംഗീകരിക്കാനാവില്ല. സംഭവങ്ങളില്‍ തന്റെ നിലപാട് പ്രധാനമന്ത്രിയെ അറിയിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട് ആള്‍ക്കൂട്ട കൊലകളും ഘര്‍വാപസിയും യുക്തിവാദികളുടെ കൊലപാതകങ്ങളും കാണിക്കുന്നത് ഇന്ത്യന്‍ മൂല്യങ്ങളുടെ തകര്‍ച്ചയെയാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ തീവ്രവാദ സംഘങ്ങളുടെ സ്വാധീനത്തില്‍പ്പെടാനുള്ള സാധ്യതയില്ല. മുത്ത്വലാഖിനെതിരായ പോരാട്ടം ആ സമൂഹത്തില്‍ നിന്നു ഉയര്‍ന്നുവരേണ്ടതാണ്- അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് 100 വര്‍ഷത്തിലധികം പുകള്‍പെറ്റ ചരിത്രമാണ് അന്‍സാരിയുടെ കുടുംബത്തിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിചൂണ്ടിക്കാട്ടി. ഉപരാഷ്ട്രപതിയുടെ ഉള്‍ക്കാഴ്ചകള്‍ നയതന്ത്ര വിഷയങ്ങളില്‍ തനിക്കു പ്രയോജനപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക