|    May 23 Tue, 2017 10:48 am
FLASH NEWS

വിമന്‍ ഫ്രണ്ട് വനിതാദിനം ആചരിച്ചു

Published : 9th March 2016 | Posted By: SMR

ന്യൂഡല്‍ഹി: സാമൂഹിക മാറ്റത്തിനു വിത്തിറക്കുക എന്ന പ്രമേയത്തില്‍ ദേശീയ വിമന്‍സ് ഫ്രണ്ട് വനിതാദിനം ആചരിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സ്ത്രീകള്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ആഘോഷിക്കുന്നതോടൊപ്പം കൂടുതല്‍ മാറ്റത്തിനായി ആഹ്വാനം ചെയ്യേണ്ട അവസരം കൂടിയാണ് വനിതാദിനമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ലുബ്‌ന മെഹ്‌നാസ് ഷെയ്ഖ് പറഞ്ഞു.രാജ്യത്തിന്റെ യും സമുദായത്തിന്റെയും ചരിത്രത്തില്‍ ധൈര്യവും ഇഛാശക്തിയും കൊണ്ട് അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച സാധാരണ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സാഹചര്യമാണിതെ ന്നും ലുബ്‌ന പറഞ്ഞു.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേ നിലനില്‍ക്കുന്ന വിവിധതരം അതിക്രമങ്ങള്‍ ഇല്ലാതാവാന്‍ സമൂഹത്തില്‍ മാറ്റമുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day