|    Nov 16 Fri, 2018 11:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ കാംപയിന്‍ ഉദ്ഘാടനം ഇന്ന്

Published : 6th November 2018 | Posted By: kasim kzm

മലപ്പുറം: നിര്‍ത്തുക, സ്ത്രീക ള്‍ക്ക് നേരെയുള്ള അതിക്രമങ്ങ ള്‍ എന്ന സന്ദേശമുയര്‍ത്തി വിമ ന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാെണന്നും എല്ലാ മേഖലകളിലും സ്ത്രീക ള്‍ക്കു സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മലപ്പുറം കുന്നുമ്മല്‍ ഡിടിപിസി ഹാളില്‍ സംസ്ഥാനതല ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡ ന്റ് കുംകും ബെന്‍ റത്തോഡ് (ഗുജറാത്ത്) നിര്‍വഹിക്കും. വിമന്‍സ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ അധ്യക്ഷത വഹിക്കും. കെ ലസിത ടീച്ചര്‍, അഡ്വ. കെ ആനന്ദ കനകം (ചെയര്‍പേഴ്‌സണ്‍ അഴിമതി വിരുദ്ധ ജനകീയ മുന്നണി), അഡ്വ. നന്ദിനി (ആക്റ്റിവിസ്റ്റ്), പി അംബിക (എഡിറ്റര്‍, മറുവാക്ക് മാസിക), ഗോമതി (പെമ്പിളൈ ഒരുമൈ), ബല്‍ക്കീസ് (സാമൂഹിക പ്രവര്‍ത്തക), പ്രമീള (മനുഷ്യാവകാശ പ്രവര്‍ത്തക), എല്‍ നസീമ (എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ്), ഗൗരി (ആദിവാസി സമര നായിക), നസീഹ തൃശൂര്‍ (കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം), സല്‍മ സ്വാലിഹ് (വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ്) പങ്കെടുക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss