|    Mar 26 Sun, 2017 6:55 am
FLASH NEWS

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാനതല പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന്

Published : 13th February 2016 | Posted By: SMR

തൃശൂര്‍: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാനതല പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്നു രാവിലെ 11ന് പ്രഫ. മുണ്ടശ്ശേരി ഹാളില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷറഫ് ഉദ്ഘാടനം ചെയ്യും. അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ കെ കെ റൈഹാനത്ത് അധ്യക്ഷത വഹിക്കും.
ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വം ഇന്ത്യയില്‍ ഇനിയുമായിട്ടില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഭൂരിപക്ഷം സ്ത്രീകളും ആശ്രിതരാണ്. വിദ്യാഭ്യാസം-ആരോഗ്യം-നയരൂപവല്‍ക്കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിനു വേണ്ട നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. രാജ്യത്ത് സ്ത്രീകള്‍ ലിംഗപരമായ വിവേചനത്തിന് ഇരകളാക്കപ്പെടുകയാണ്. ഭരണഘടന പ്രകാരം സ്ത്രീക്കും തുല്യപദവിക്ക് അര്‍ഹതയുണ്ട്. എന്നാല്‍, യാഥാര്‍ഥ്യമാവട്ടെ ഇതിനെല്ലാം വിപരീതമാണ്. സ്ത്രീ ശാക്തീകരണത്തിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനു വേണ്ടിയാണ് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്.
14 ജില്ലകളില്‍നിന്നു പങ്കെടുക്കുന്ന പ്രതിനിധി കണ്‍വന്‍ഷനില്‍ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറിമാരായ അഡ്വ. സാഹിറ തമിഴ്‌നാട്, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍, ദേശീയ സമിതിയംഗങ്ങളായ വനജ ഭാരതി, നൂര്‍ജഹാന്‍ തൊളിക്കോട് പങ്കെടുക്കുമെന്ന് അഡ്‌ഹോക്ക് കമ്മിറ്റിക്കു വേണ്ടി കെ പി സുഫീറ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

(Visited 72 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക