|    Jan 23 Mon, 2017 4:12 pm

വിമത മേഖലയില്‍ ഐഎസ് ആക്രമണം ശക്തമാക്കുന്നു

Published : 9th October 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ വിമതരുടെ അധീനതയിലുണ്ടായിരുന്ന വടക്കന്‍ ഹലബിലെ ഏതാനും ഗ്രാമങ്ങള്‍ ഐഎസ് പിടിച്ചെടുത്തതായി റിപോര്‍ട്ട്. തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന് ഐഎസ് ശക്തിയാര്‍ജിക്കുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് റിപോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച ആരംഭിച്ച ആക്രമണങ്ങളില്‍ അക്തറിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് ഐഎസ് കീഴടക്കിയിരിക്കുന്നത്. തുര്‍ക്മാന്‍ ബരെഹ്, ദാബിക് എന്നീ നഗരങ്ങളുടെ ഭാഗങ്ങളും ഐഎസ് പിടിച്ചെടുത്തു. അതേസമയം, ഐഎസിനെതിരായ പോരാട്ടത്തില്‍ രണ്ടു വിമതര്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി തുര്‍ക്കി സൈന്യം അറിയിച്ചു. ഇന്നലെ ഐഎസിന്റെ 14 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും തുര്‍ക്കി വ്യോമസേന അറിയിച്ചു.  രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക