|    Dec 18 Mon, 2017 10:50 am
Home   >  Todays Paper  >  Page 5  >  

വിമത നീക്കം തന്റെ അറിവോടെയല്ലെന്ന് പി ജെ ജോസഫ്

Published : 7th March 2016 | Posted By: SMR

തൊടുപുഴ/കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ വിമത നീക്കമുണ്ടായത് തന്റെ അനുഗ്രഹത്തോടെയല്ലെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ മന്ത്രി പി ജെ ജോസഫ്. കേരളാ കോണ്‍ഗ്രസ് വിട്ട് പോയവര്‍ തന്റെ അനുഗ്രഹത്തോടെയാണ് നീങ്ങുന്നത് എന്നുള്ള പ്രസ്താവന തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. പാര്‍ട്ടിയും മുന്നണിയും വിട്ടു പോവുന്നതിനെതിരേ ശക്തമായ നിലപാടാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്.
കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഐക്യജനാധിപത്യ മുന്നണിയില്‍ അടിയുറച്ചു നിന്ന് മുന്നോട്ടു പോവണമെന്ന് അഭ്യര്‍ഥിക്കുന്നതായി മന്ത്രി പി ജെ ജോസഫ് പ്രസ്താവനയില്‍ അറിയിച്ചു.
താന്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കുകയാണ്. തന്റെ സമ്മതത്തോടെയല്ല പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടത്. അണികളില്‍ നിന്ന് ഇനി കൊഴിഞ്ഞുപോക്കുണ്ടാവില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
സിറ്റിങ് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് പാര്‍ട്ടി തയ്യാറല്ല. ആ സീറ്റുകള്‍ ആര്‍ക്കും കൊടുക്കുകയില്ല. പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായെന്ന പേരില്‍ പാര്‍ട്ടിയെ ചെറുതായി കാണേണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss