|    Jan 24 Tue, 2017 12:46 pm
FLASH NEWS

വിമതര്‍ കീഴടങ്ങണമെന്ന് ബശ്ശാറുല്‍ അസദ്

Published : 29th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ വിമതര്‍ക്ക് ആയുധം വച്ചു കീഴടങ്ങാന്‍ അവസരം നല്‍കുന്നതായി പ്രസിഡന്റ് ബശ്ശാറുല്‍ അസദ്.
ആയുധം വച്ച് കീഴടങ്ങുന്ന ഐഎസ് പ്രവര്‍ത്തകര്‍ക്കും തങ്ങള്‍ മാനുഷിക പരിഗണന നല്‍കുമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ഗി ഷോയ്ഗു അറിയിച്ചു. വിമത അധീന പ്രവിശ്യയായ ഹലബിന്റെ മിക്ക പ്രദേശങ്ങളിലും റഷ്യന്‍ വ്യോമപിന്തുണയോടെ സര്‍ക്കാര്‍ സൈന്യം   പിടി മുറുക്കിയ സാഹചര്യത്തിലാണിത്. മൂന്നു ലക്ഷത്തോളം സിവിലിയന്‍മാര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ സംഘര്‍ഷം തുടര്‍ന്നാല്‍ മഹാവിപത്തായിരിക്കും സംഭവിക്കുകയെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മേഖലയില്‍ നിന്ന് ആയുധമില്ലാത്ത വിമതരെയും ഐഎസ് പ്രവര്‍ത്തകരെയും പുറത്തുപോവാന്‍ അനുവദിക്കും. ഹലബില്‍ നിന്നു മൂന്നു വഴികള്‍ സിവിലിയന്‍മാര്‍ക്കും ഒരു വഴി വിമതര്‍ക്കും പുറത്തുപോവാന്‍ തുറന്നിട്ടുണ്ട്. കീഴടങ്ങുന്നവരെ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും സനാ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക