|    Sep 21 Fri, 2018 5:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിമതരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി

Published : 10th June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന എം ബി പാട്ടിലിന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. എന്നാല്‍, ചര്‍ച്ച അപൂര്‍ണമായിരുന്നു. 20ഓളം വരുന്ന അസംതൃപ്തരായ എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷം ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നു രാഹുലുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം പാട്ടില്‍ പറഞ്ഞു. താന്‍ കോണ്‍ഗ്രസ് വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍, കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടറാവു, കാബിനറ്റ് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ തുടങ്ങിയവരും പങ്കെടുത്തു.ഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഗൗഡ പറഞ്ഞു.
ജിഗ്‌നേഷ് മേവാനിക്കും
ജെഎന്‍യു വിദ്യാര്‍ഥി നേതാവ്
ഉമര്‍ ഖാലിദിനും വധഭീഷണിന്യൂഡല്‍ഹി: ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും വധഭീഷണി. പിടികിട്ടാപ്പുള്ളിയും ഗുണ്ടാത്തലവനുമായ രവി പൂജാരിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹി പോലിസില്‍ പരാതി നല്‍കിയതായി ഉമര്‍ ഖാലിദ് പറഞ്ഞു. പോലിസ് സംരക്ഷണം ആവശ്യപ്പെട്ടതായും ഉമര്‍ ഖാലിദ് ട്വിറ്ററില്‍ കുറിച്ചു.
ജിഗ്‌നേഷിനും തനിക്കും നേര്‍ക്കാണ് വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഉമര്‍ ഖാലിദിനെ തന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നായിരുന്നു രവി പൂജാരിയുടെ ഭീഷണി. 2016ലും ഇയാള്‍ വധഭീഷണി ഉയര്‍ത്തിയിരുന്നെന്നും ഉമര്‍ ഖാലിദ് പറയുന്നു. ഭീഷണിയെത്തുടര്‍ന്ന് വെള്ളിയാഴ്ച ഡല്‍ഹി പോലിസില്‍ പരാതി നല്‍കി പോലിസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. വധഭീഷണി ഉള്ളതായി ജിഗ്‌നേഷ് മേവാനിയാണ് അറിയിച്ചത്. തനിക്കിതുവരെ നേരിട്ട് ഭീഷണി സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
മേവാനിക്കു ലഭിച്ച മൂന്നു ഭീഷണി കോളുകളില്‍ ഒന്നിലാണ് ഉമര്‍ ഖാലിദിനെയും വധിക്കുമെന്നു പറഞ്ഞത്. ഇപ്പോള്‍ നടത്തുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നാണു ഭീഷണി. രവി പൂജാരിയില്‍ നിന്നു ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി ജിഗ്‌നേഷ് മേവാനിയും വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss