|    Dec 15 Fri, 2017 12:17 am
FLASH NEWS

വിമണ്‍ ഇന്ത്യാ ഭാരവാഹികള്‍ അട്ടപ്പാടി സന്ദര്‍ശിച്ചു

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: പോഷകാഹാരക്കുറവിനാല്‍ ശിശു മരണങ്ങള്‍ നിരന്തരം നടക്കുന്ന അട്ടപ്പാടി ആദിവാസി ഗ്രാമങ്ങള്‍ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ജീവിത നിലവാരത്തില്‍ മെച്ചപ്പെട്ട അവസ്ഥയുള്ള കേരളത്തിലും ആദിവാസികള്‍ ഏറെ ദുരിതങ്ങള്‍ നേരിടുകയാണെന്ന് സംഘം വിലയിരുത്തി. സാംസ്‌കാരികമായും വിദ്യാഭ്യാസ പരമായും ഇവരെ ഉയര്‍ത്തി കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ കുറഞ്ഞ തോതിലാണ് നടക്കുന്നത്. അഹാര്‍ഡ്‌സിന്റെ കീഴില്‍ കുറച്ച് വീടുകള്‍ നിര്‍മിച്ചു നല്‍കി എന്നതൊഴിച്ചാല്‍ കാര്യമായ പുരോഗതിയൊന്നും അവരുടെ ജീവിതത്തില്‍ വരുത്താന്‍ കേരളസര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇതിന്റെ കാരണം കൃത്യമായി വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ട്. വനത്തിന് അകത്തുള്ളവരുടെ അവസ്ഥ വളരെ മോശമാണെന്നും എന്നാല്‍ അവരുമായുള്ള പൊതു ജനസമ്പര്‍ക്കം മാവോവാദികളുടെ പേര് പറഞ്ഞ് തടയുകയാണെന്നും സംഘം കുറ്റപ്പെടുത്തി. റേഷനരി വെട്ടിക്കുറച്ചതിലൂടെ കുട്ടിള്‍ക്ക് രണ്ട് നേരം ഭക്ഷണം നല്‍കാന്‍ വിഷമിക്കുകയാണ് ആദിവാസി അമ്മമാര്‍. ഇത്ര ദുരിതപൂര്‍ണ്ണമായ ജീവിതത്തിലും ആദിവാസി മേഖലയിലേക്ക് ഒഴുകി ചെല്ലുന്നത് മദ്യമാണെന്നതാണ് അവരുടെ പുരോഗതിക്ക് പ്രധാനമായും തടസ്സം നില്‍ക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഓരോ മനുഷ്യ സ്‌നേഹിയുടെയും ബാധ്യതയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് കര്‍മ പദ്ധതികള്‍ തയ്യാറാക്കുമെന്നും സംഘം സൂചിപ്പിച്ചു. ദേശീയ സെക്രട്ടറി യു കെ ഡെയ്‌സി ബാലസുബ്രമണ്യന്‍, സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് മേരി, ജനറല്‍ സെക്രട്ടറി എന്‍ കെ സുഹറാബി, കമ്മിറ്റി അംഗങ്ങളായ സുനിയ സിറാജ്, ആരിഫ, ലൈല, മിസ്രിയ തുടങ്ങിയവര്‍ അട്ടപ്പാടി ആദിവാസി കോളനികള്‍ സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക