|    Jun 25 Sun, 2017 4:05 am
FLASH NEWS

വിഭവങ്ങളുടെ നീതിപൂര്‍വകമായ വിതരണം സാധ്യമാക്കണം: പ്രഫ. മാര്‍ക്ക് ലിന്‍ഡേ

Published : 19th November 2016 | Posted By: SMR

മാനന്തവാടി: മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനായി വിഭവങ്ങളുടെ നീതിപൂര്‍വകമായ വിതരണം സാധ്യമാക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനും ഗാന്ധിയനുമായ പ്രഫ. മാര്‍ക്ക് ലിന്‍ഡേ പറഞ്ഞു. മാനന്തവാടി ഗവ. കോളജ് ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് വിഭാഗം നടത്തിയ ഒന്നാമത് ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം വര്‍ധിച്ചു വരുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് 21 ാം നൂറ്റാണ്ടില്‍ ഗുണമേ•യേറിയ മനുഷ്യജീവിതം അസാധ്യമാക്കും.  പരിമിതമായ വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഭൂമി എന്ന മിഥ്യാധാരണയില്‍ മുന്നോട്ടു പോകുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശാശ്വതമല്ല. മനുഷ്യരാശിയുടെ നില നില്പിനും മുന്നോട്ടുള്ള പ്രയണത്തിനും സ്‌നേഹത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ ലോകമുണ്ടാവണം. ഇതുവഴി മാത്രമേ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘സാമ്പ്രദായിക സാമ്പത്തിക ശാസ്ത്രവും വ്യവഹാരങ്ങളും ഒരു പാരിസ്ഥിതിക വിമര്‍ശാനാത്മക സമീപനം’ എന്ന വിഷയത്തിലാണ് പ്രൊഫ. മാര്‍ക്ക് ലിന്‍ഡേ സംസാരിച്ചത്.  സാമ്പത്തിക ശാസ്ത്രവിദഗ്ധന്‍ പ്രഫ.ടി പി കുഞ്ഞിക്കണ്ണന്‍ ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി.  കോളജ് പ്രിന്‍സിപ്പല്‍ കെ എം ജോസ് അധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി എന്‍ മനോജ്, കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മുന്‍ മേധാവി കെ പി അസീസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക