|    Mar 26 Sun, 2017 9:17 am
FLASH NEWS

വിപ്ലവ വിജയം

Published : 5th August 2016 | Posted By: SMR

പത്തു കൊല്ലം കൂടുമ്പോള്‍ ഒന്ന് എന്ന നിരക്കിലായിരുന്നു മുമ്പ് തുര്‍ക്കിയില്‍ പട്ടാളവിപ്ലവം. കമാലിസ്റ്റ് മതേതര മൗലികവാദം സൈന്യമായിരുന്നു സംരക്ഷിച്ചിരുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളും തുര്‍ക്കിയില്‍ അതില്‍ പുരോഗമനം കണ്ട വിഭാഗങ്ങളും യൂനിഫോമിട്ട ഏകാധിപത്യത്തെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍, തുര്‍ക്കിയില്‍ ഇപ്രാവശ്യം നടന്ന പട്ടാള അട്ടിമറി മണിക്കൂര്‍ വച്ചാണ് തുര്‍ക്കി ജനത അട്ടിമറിച്ചത്. ഈജിപ്തിലും തായ്‌ലന്‍ഡിലും മാത്രമാണ് സൈനികര്‍ വിജയകരമായി ഭരണം കൈക്കലാക്കിയത്.
സമീപകാലത്ത് പട്ടാളവിപ്ലവങ്ങള്‍ പരാജയപ്പെടുന്നതായി കാണുന്നു. 1950നും 2010നും ഇടയ്ക്ക് 457 അട്ടിമറിശ്രമങ്ങള്‍ നടന്നുവെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതില്‍ 49.7 ശതമാനം വിജയിച്ചു. 2003നു ശേഷം വിജയസാധ്യത കൂടിയെങ്കിലും പിന്നീട് കുറഞ്ഞുവന്നു.
പ്രമുഖ നേതാക്കന്മാരെ തടങ്കലിലാക്കുക, മാധ്യമങ്ങള്‍ നിയന്ത്രണത്തിലാക്കുക, ഗതാഗതം തടയുക ഇതാണ് പട്ടാള അട്ടിമറിയുടെ വിജയസൂത്രം. തുര്‍ക്കിയില്‍ ഒരു കോമഡി സീരിയലിലെപ്പോലെയായിരുന്നു സൈനികര്‍ പെരുമാറിയത്. അവര്‍ സോഷ്യല്‍ മീഡിയ പരിഗണിച്ചില്ല. ഉര്‍ദുഗാന്‍ സൈനികരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സൈനികരെ ആട്ടിയോടിച്ചു. രാഷ്ട്രങ്ങള്‍ കുറേക്കൂടി സമ്പന്നമാവുമ്പോള്‍ പട്ടാളവിപ്ലവം വിജയിക്കാനുള്ള സാധ്യത കുറഞ്ഞുവരുന്നുണ്ട്. തുര്‍ക്കി കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളില്‍ ഒരു ഇടത്തരം സമ്പന്നരാജ്യമായി വളര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ ശരാശരി വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് അട്ടിമറിക്ക് പിന്തുണ കുറയുകയാണ്. ഇപ്പോള്‍ ഖനിജങ്ങള്‍ ഏറെയുള്ള, എന്നാല്‍, ജനങ്ങള്‍ പരമദരിദ്രരായ രാജ്യങ്ങളിലാണ് വിജയിക്കുന്ന സൈനിക വിപ്ലവങ്ങള്‍ നടക്കുന്നത്.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക