|    Jul 22 Sat, 2017 8:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വിപ്ലവ വാര്‍ഷികം: ഈജിപ്തില്‍ പ്രക്ഷോഭത്തിന് അട്ടിമറി വിരുദ്ധരുടെ ആഹ്വാനം

Published : 3rd January 2016 | Posted By: SMR

കെയ്‌റോ: ജനുവരി വിപ്ലവത്തിന്റെ വാര്‍ഷികത്തില്‍ വിപുലമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഈജിപ്തിലെ സൈനിക അട്ടിമറി വിരുദ്ധര്‍ വെള്ളിയാഴ്ച പ്രകടനങ്ങള്‍ നടത്തി. ഈജിപ്തിലെ അന്നഹ്ദ അണക്കെട്ടിന്റെ കാര്യത്തില്‍ നിലവിലെ ഭരണകൂടം കാണിക്കുന്ന അലംഭാവത്തില്‍ സംഘം പ്രതിഷേധം രേഖപ്പെടുത്തി. കെയ്‌റോ, ഗീസ തെരുവുകളിലും അലക്‌സാന്‍ഡ്രിയ, കഫ്‌റുശ്ശൈഖ് പോലുള്ള പ്രവിശ്യകളിലുമാണ് പ്രകടനങ്ങള്‍ നടന്നത്. ‘വിപ്ലവം നിങ്ങളെ വിളിക്കുന്നു. ഈജിപ്തിന് ദാഹിക്കുന്നു’ എന്ന തലക്കെട്ടിലാണ് പുതിയ പ്രതിഷേധങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു 2011ല്‍ ജനുവരി 25നായിരുന്നു ഹുസ്‌നി മുബാറകിനെ അധികാരത്തില്‍നിന്നു പുറത്താക്കിയ വിപ്ലവം ഈജിപ്തില്‍ അരങ്ങേറിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക