|    Jun 24 Sun, 2018 2:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിപ്ലവ നേതാവിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി

Published : 10th February 2016 | Posted By: SMR

പത്തനംതിട്ട: കഴിഞ്ഞ ദിവസം അന്തരിച്ച എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. ഇന്നലെ രാവിലെ 11.30ഓടെ ആശുപത്രിയില്‍ നിന്നു വിലാപയാത്രയായി മൃതദേഹം തിരുവല്ല കുറ്റപ്പുഴ മലമേല്‍ പുത്തന്‍വീട്ടിലെത്തിച്ചപ്പോള്‍ ജീവിതത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
എസ്ഡിപിഐ ദേശീയ സംസ്ഥാന നേതാക്കള്‍ മൃതദേഹത്തെ അനുഗമിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടുവരെ പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വിലാപയാത്രയായി വൈകീട്ട് മൂന്നരയോടെ വരിക്കാട് സിഎസ്‌ഐ പള്ളിയില്‍ എത്തിച്ച് സംസ്‌കാര ശ്രൂശ്രൂഷകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുറ്റപ്പുഴയിലുള്ള സിഎസ്‌ഐ സെമിത്തേരിയില്‍ സംസ്‌കരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കടുത്തുരുത്തി ഹോളിക്രോസ് ആശുപത്രിയില്‍ തിങ്കളാഴ്ച 12ഓടെയായിരുന്നു അന്ത്യം. മാത്യു ടി തോമസ് എംഎല്‍എ, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ പാഷ, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫ്, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍, പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍, യഹ്‌യാ തങ്ങള്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, സംസ്ഥാന വൈസ് പ്രസഡന്റ് കെ മുഹമ്മദലി, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍, എസ്ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡോ. മെഹബൂബ് ആവാദ് ഷെരീഫ്, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ദെഹ്‌ലാന്‍ ബാഖവി, ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ്, എ കെ സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റ് നെല്ലൈ മുബാറക്, ഖജാഞ്ചി റഫീഖ് അഹമ്മദ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാസറുദ്ദീന്‍ എളമരം, സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, റോയി അറയ്ക്കല്‍, സംസ്ഥാന സമിതി അംഗങ്ങളായ വനജ ഭാരതി, നൂര്‍ജഹാന്‍ തൊളിക്കോട്, അജ്മല്‍ ഇസ്മായില്‍, ഖാജാ ഹുസയ്ന്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നേതാവ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഫാറൂഖ്, വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി, അഡ്വ. സജി കെ ചേരമന്‍, പി ജി ഗോപി, അഡ്വ. സ്‌പെന്‍സര്‍ മാര്‍ക്സ്റ്റ്, അഡ്വ. ജോസ്, അഡ്വ. ടി ഒ ജോണ്‍, ലൂക്കോസ് നീലംപേരൂര്‍, ചെങ്ങരൂര്‍ തങ്കച്ചന്‍, ബിനോയി ഡേവിഡ്, എ സി പ്രസന്നന്‍, പ്രവാസി ഫോറം സംസ്ഥാന സെക്രട്ടറി സുലൈമാന്‍ മൗലവി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റുമാരായ ജ്യോതിഷ് പെരുമ്പുളിക്കല്‍, ജോണ്‍സണ്‍ കണ്ടച്ചിറ, കെ എസ് ഷാന്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, ഇബ്രാഹിം മൗലവി, ഷഫീര്‍ മുഹമ്മദ്, ടി എ അഫ്‌സല്‍, ഇഖ്‌റാമുല്‍ ഹഖ്, ജനറല്‍ സെക്രട്ടറിമാരായ ഷമീര്‍ അലിയാര്‍, ഹാലിം, എസ് സജീവ് പഴകുളം,
കബീര്‍ പോരുവഴി, നൗഷാദ്, നഗരസഭാ കൗണ്‍സിലര്‍മാരായ എം കെ നിസാമുദ്ദീന്‍, വല്‍സല, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തംഗം ഷാജി അയത്തിക്കോണില്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റുമാരായ താജുദ്ദീന്‍, ഷെഫീഖ് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss