|    Feb 23 Fri, 2018 12:27 am
FLASH NEWS
Home   >  National   >  

വിപ്രോക്ക് ഭീഷണി;500 കോടി നല്‍കിയില്ലെങ്കില്‍ ആക്രമിക്കും

Published : 6th May 2017 | Posted By: mi.ptk

ബംഗളൂരു:പ്രമുഖ ഐടി കമ്പനിയായ വിപ്രോക്കെതിരെ ആക്രമണ ഭീഷണി.500 കോടി നല്‍കിയില്ലെങ്കില്‍ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതായി അധികൃതര്‍ ബംഗളൂരു പോലീസില്‍ പരാതി നല്‍കി. മെയ് 25ന് മുന്‍പായി 500 കോടി രൂപ ബിറ്റ് കോയിനുകളായി നല്‍കണമെന്നാണ് ആവശ്യം.ഇല്ലെങ്കില്‍ ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യനെ കൊല്ലാന്‍ സാധിക്കുന്ന റിസിന്‍ എന്ന വിഷപദാര്‍ഥമുപയോഗിച്ചോ ഡ്രോണുകള്‍ ഉപയോഗിച്ചോ ആക്രമണം നടത്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.ഭീഷണിയുടെ ആധികാരികത തെളിയിക്കുന്നതിന് വിഷ പദാര്‍ഥം നിറച്ച പാക്കറ്റുകള്‍ കമ്പനിയുടെ ഓഫീസുകളില്‍ ഒന്നിലേക്ക് അടുത്ത ദിവസങ്ങളില്‍ അയക്കുമെന്നും ഇ-മെയിലില്‍ പറയുന്നുണ്ട്.ഒരു പ്രത്യേക പോര്‍ട്ടലിലൂടെ പണം കൈമാറണമെന്നാണ് ഇമെയിലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വിപ്രോയുടെ ഓഫീസില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധത്തിലുമുള്ള തടസ്സവുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സംഘം ആന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss