|    Nov 24 Fri, 2017 3:43 am
FLASH NEWS

വിപ്പ് ലംഘനം : അബ്ദുര്‍റഹ്മാനെ സിപിഎം സഹായിച്ചെന്ന് ലീഗ്

Published : 5th August 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് സിപിഎമ്മിന് ഭരണത്തിലേറാന്‍ അവസരം നല്‍കിയതിന്റെ പേരില്‍ മുസ്്‌ലിംലീഗില്‍ നിന്ന് പുറത്താക്കിയ എം പി അബ്ദുര്‍റഹ്്മാനെ കൗണ്‍സില്‍ സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്ന കേസില്‍ അദ്ദേഹത്തെ സിപിഎം ജില്ലാ നേതൃത്വം സഹായിച്ചെന്ന് മുസ്്‌ലിം ലീഗ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.കൗണ്‍സിലര്‍ അയോഗ്യത കേസില്‍ രക്ഷപ്പെടുന്നതിന് എം പി അബ്ദുര്‍റഹ്്മാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സിപിഎം അധീനതയിലുള്ള കണ്ണൂര്‍ എകെജി ആശുപത്രിയുടെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. മെഡിക്കല്‍ സൂപ്രണ്ടിനെ കമ്മീഷന് മുമ്പാകെ ഹാജരാക്കി അബ്്ദുര്‍റഹ്്മാന് അനുകൂലമായി മൊഴി കൊടുപ്പിച്ചതും സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലാണു തെളിയിക്കുന്നത്. നഗരസഭയില്‍ സിപിഎം ഭരണം നിലനിര്‍ത്താന്‍ സിപിഎം നേതൃത്വം അബ്ദുര്‍ഹ്്മാനുമായി നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. സിപിഎം ഭരണത്തിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണത്തിലും നഗരസഭാ വാര്‍ഡ് വിഭജന സമയത്തും സിപിഎമ്മിന് സഹായകരമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ എം പി അബ്്ദുര്‍റഹ്്മാന്റെ നേതൃത്വത്തിലുള്ള മുസ്്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്കെതിരേ ജില്ലാ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പിന്നീട് പാര്‍ട്ടി കമ്മിറ്റിക്ക് മുമ്പാകെ ക്ഷമാപണം നടത്തിയാണ് ഇദ്ദേഹം മല്‍സരിച്ചത്. ഹൈക്കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച്  തെറ്റിദ്ധാരണ പരത്തുകയാണ്. ഏറെക്കാലമായി സിപിഎം നേതൃത്വം എം പി അബ്്ദുര്‍റഹ്്മാനുമായി നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിന്റെയും സാമ്പത്തിക അഴിമതിയുടെ വീതംവയ്പിന്റെയും ഫലമാണിത്. വാര്‍ത്താസമ്മേളനത്തില്‍ മുസ്്‌ലിം ലീഗ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ മുഹമ്മദലി, ഇരിട്ടി മുനിസിപ്പല്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദലി, സെക്രട്ടറി എം എം മജീദ്, യു പി മുഹമ്മദ്, ജനറല്‍ സെക്രട്ടറി സി എ ലത്തീഫ്, വൈസ് പ്രസിഡന്റ് ചായിലോട് അശ്‌റഫ്, സമീര്‍ പുന്നാട് സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക