|    Oct 19 Fri, 2018 6:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിപിന്‍ വധം : രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Published : 6th September 2017 | Posted By: fsq

 

മലപ്പുറം: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടിയിലെ കുണ്ടില്‍ വിപിന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. രണ്ടാംപ്രതി തൃപ്രങ്ങോട് ആലുക്കല്‍ വീട്ടില്‍ സാബിനൂള്‍(39), ഒമ്പതാംപ്രതി പൊന്നാനി കണ്ണാത്ത് വീട്ടില്‍ സിദ്ദീഖ്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.സാബിനൂളിനെ മിനിഞ്ഞാന്ന് രാത്രിയിലും സിദ്ദീഖിനെ ഇന്നലെ രാത്രിയിലുമാണ് അറസ്റ്റ് ചെയ്തതെന്ന് തിരൂര്‍ ഡിവൈഎസ്പി ഉല്ലാസ് പറഞ്ഞു. നേരത്തേ അറസ്റ്റിലായവര്‍ പോലിസ് കസ്റ്റഡിയിലുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരെയും കസ്റ്റഡിയില്‍ വാങ്ങും. അതിനിടെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss