|    Aug 22 Wed, 2018 2:46 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വിപണി മൂല്യം ഒരു ലക്ഷം കോടി; ചരിത്രനേട്ടം ആപ്പിളിന് ന്യൂയോര്‍ക്ക്

Published : 4th August 2018 | Posted By: kasim kzm

: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന് ചരിത്രനേട്ടം. ഒരു ലക്ഷം കോടി ഡോളര്‍ (68.64 ലക്ഷം കോടി ഇന്ത്യന്‍ രൂപ) വിപണി മൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടമാണ് ആപ്പിള്‍ സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മൂന്നു ദിവസത്തിനിടെ ആപ്പിളിന്റെ ഓഹരിവില ഒമ്പതു ശതമാനം വര്‍ധിച്ചു. ഓഹരിക്ക് 207.05 ഡോളര്‍ കടന്നതോടെയാണ് കമ്പനിയുടെ മൂല്യം ലക്ഷം കോടി കടന്നത്.ആമസോണ്‍, മൈക്രോസോഫ്റ്റ് കമ്പനികളെ പിന്തള്ളിയാണ് ചരിത്രനേട്ടം ഐഫോണ്‍ നിര്‍മാതാക്കള്‍ സ്വന്തമാക്കിയത്. ആപ്പിള്‍ 2 എന്ന ആദ്യത്തെ പേഴ്‌സണല്‍ കംപ്യൂട്ടറിലൂടെ എഴുപതുകളിലാണ് സ്റ്റീവ് ജോബ്‌സ്ഷ സാങ്കേതികവിദ്യാ രംഗത്തു വിപ്ലവത്തിനു തുടക്കം കുറിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss