|    Jan 21 Sat, 2017 1:41 am
FLASH NEWS

വിപണിയുടെ മനശ്ശാസ്ത്രം

Published : 21st September 2016 | Posted By: mi.ptk

പ്രശസ്ത ഡച്ച് മനോവിശകലന വിദഗ്ധന്‍ പോള്‍ വര്‍ഗീസിന്റെ പുതിയ കൃതിയായ ‘വാട്ട് എബൗട്ട് യു’ മനശ്ശാസ്ത്രലോകത്ത് വളരെയേറെ ചര്‍ച്ചാവിഷയമായിത്തീര്‍ന്നിരിക്കുന്നു. വിപണിയധിഷ്ഠിത സമൂഹത്തില്‍ അസ്തിത്വത്തിനുവേണ്ടിയുള്ള സമരം എന്ന ഉപശീര്‍ഷകം തന്നെ പുസ്തകസ്വഭാവം വ്യക്തമാക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിനുശേഷം വ്യക്തികളില്‍ വന്നിട്ടുള്ള സാംസ്‌കാരികവും വൈകാരികവുമായ മാറ്റങ്ങളാണ് അപഗ്രഥിക്കപ്പെടുന്നത്. സമ്പദ്ഘടന മത-ധര്‍മ-സാമൂഹിക ഘടകങ്ങളെ സ്വാധീനിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പോള്‍ വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രാചീന ഗ്രീസില്‍ മാതൃകാവ്യക്തിയായി കരുതപ്പെട്ടിരുന്നത് ആത്മജ്ഞാനമുള്ളവരെയായിരുന്നെങ്കില്‍ വിപണിസമൂഹത്തില്‍ ഏറ്റവും ഉല്‍പാദനക്ഷമതയുള്ളവരാണ് മാതൃകാപുരുഷന്‍. നിയോ ലിബറല്‍ മൂല്യങ്ങള്‍ സാമ്പത്തികഘടനയെ മാത്രമല്ല, സാംസ്‌കാരിക സ്വത്വത്തെയും നിര്‍ണയിക്കുന്നു. മല്‍സരാധിഷ്ഠിത സമൂഹത്തില്‍ യോഗ്യതയാണു വിജയത്തിന്റെ മാനദണ്ഡം. അല്ലാത്തവര്‍ പരാജിതരാവുന്നു. അപൂര്‍വം ജേതാക്കളും കണക്കറ്റ പരാജിതരുമടങ്ങുന്ന സമൂഹത്തില്‍ പരാജിതര്‍ ഇത്തിക്കണ്ണികളോ അധികപ്പറ്റോ ആയി അവഗണിക്കപ്പെടുന്നു. ലജ്ജപോലുള്ള വികാരങ്ങള്‍ ഇല്ലാതാവുന്നു. സ്‌നേഹം അപ്രത്യക്ഷമാവുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക