വിപണിയില്‍ പഴവര്‍ഗങ്ങളുടെ വില കുറയുന്നു
Published : 23rd November 2015 | Posted By: SMR
കാസര്‍കോട്: കര്‍ണാടകയില്‍ പഴവര്‍ഗങ്ങളുടെ വിളവെടുപ്പ് തുടങ്ങിയതോടെ വിപണിയില്‍ വില താഴോട്ട്. കേരളത്തിലേക്ക് പ്രധാനമായും കര്‍ണാടക, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പഴവര്ഗങ്ങളെത്തുന്നത്. തണുപ്പ് കാലം തുടങ്ങിയതോടെയാണ് വിളവെടുപ്പ് ആരംഭിച്ചത്.
വിവിധ തരം പഴവര്‍ഗങ്ങള്‍ ശേഖരിച്ച് മൊത്തമായും ചില്ലറയായും വിവിധ ഏജന്‍സികളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ആന്ധ്ര, ഡല്‍ഹി, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴവര്‍ഗങ്ങള്‍ എത്തുന്നത്. കര്‍ണാടകയിലെ ഹാസന്, ബിജാപുര്‍, ഉഡുപ്പി, മൈസൂര്‍, കുടക് എന്നിവിടങ്ങളില്‍ നിന്നാണ് പഴവര്‍ഗങ്ങള്‍ ജില്ലയിലെത്തുന്നത്. ആപ്പിളിന് നേരത്തെ കിലോയ്ക്ക് 150 രുപയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 100 രുപയാണ് വില. എറ്റവും വിലകുറഞ്ഞത് തണ്ണിമത്തനും ഓറഞ്ചിനുമാണ്. 60 രൂപയുണ്ടായിരുന്ന ഓറഞ്ചിന് വില പകുതിയായി.
തണ്ണിമത്തന് കിലോഗ്രാമിന് 15 രുപയാണ് വില. നിരവധി വിദേശ പഴവര്‍ഗങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. അമേരിക്കന്‍ മുന്തിരിക്ക് 400 രുപയില്‍ നിന്നും 350 രുപയിലേക്കെത്തി. 100 രുപ വിലയുണ്ടായിരുന്ന മധുപ്പുളിക്ക് കിലോവിന് 90 രുപയാണ്. കറുത്ത മുന്തിരിയുടെ വില 60 രുപയില്‍ നിന്നും 50 രൂപയായും സീഡ്ലെസ് മുന്തിരിക്ക് 120 രൂപയില്‍ നിന്ന് 100 രൂപയായും പൈനാപ്പിളിന് 50ല്‍ നിന്ന് 30 രൂപയായും വില കുറഞ്ഞു. 60 രൂപയുണ്ടായിരുന്ന സപോട്ടയ്ക്ക് 50 ആയും 40 രൂപയുണ്ടായിരുന്ന പപ്പായക്ക് 30 രൂപയായും കുറഞ്ഞു. നേന്ത്രപഴത്തിന് 50 രൂപയില്‍ നിന്ന് 30 രുപയായി കുറഞ്ഞു. പഴവര്‍ഗങ്ങള്‍ക്ക് ഇനിയും വിലകുറയുമെന്ന് വ്യാപാരികള്‍ പറഞ്ഞു

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.