|    Aug 21 Mon, 2017 10:18 am
Home   >  Todays Paper  >  Page 1  >  

വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചു

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് സ്വാധീനമുള്ളതിനാല്‍ പരാതിക്കാരിയുടെ ജീവനുപോലും ഭീഷണിയുണ്ടാവുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. വീട്ടമ്മയ്ക്കു നേരെ വലിയ ഭീഷണിയാണ് നിലനില്‍ക്കുന്നത്. അവര്‍ക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും പ്രതിക്കു ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പീഡനം നടന്നതിനു തെളിവില്ലെന്നും ഫോണ്‍ സംഭാഷണം വിന്‍സെന്റിന്റേത് തന്നെയെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്നും ജാമ്യം നല്‍കണമെന്നുമുള്ള വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. എന്നാല്‍, ഈ വാദങ്ങളെല്ലാം കോടതി തള്ളി. ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. അതേസമയം, നിയമസഭാ സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍ വിന്‍സെന്റിന് ജാമ്യം നിഷേധിച്ചത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക