|    Jul 17 Tue, 2018 12:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി ഏഴിന്

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എംഎല്‍എ എം വിന്‍സെന്റ് നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഏഴിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്നലെ എംഎല്‍എയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വിധിപറയാനായി മാറ്റിവച്ചത്. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, മനപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയുമാണെന്ന് പ്രതിഭാഗം വാദിച്ചു. അയല്‍വാസിയായ വീട്ടമ്മയെ എംഎല്‍എ പീഡിപ്പിച്ചു എന്നതാണ് പോലിസ് കേസ്. കഴിഞ്ഞ ജൂലൈ 19നാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss