|    Jan 17 Tue, 2017 12:17 pm
FLASH NEWS
Home   >  Sports  >  Cricket  >  

വിന്‍ഡീസ് സമനില പിടിച്ചുവാങ്ങി

Published : 5th August 2016 | Posted By: SMR

കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിന്റെ പോരാട്ടവീര്യത്തോടൊപ്പം മഴയും തടസമായപ്പോള്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു സമനിലയുമായി തൃപ്തിപ്പെടേണ്ടിവന്നു. ഫോളോഓണിനെ തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് അവ സാന ദിനം ആറു വിക്കറ്റിന് 388 റണ്‍സെടുത്തു നില്‍ക്കെ ഇരുക്യാപ്റ്റന്‍മാരും സമനില സമ്മതിക്കുകയായിരുന്നു.
മധ്യനിരയില്‍ റോസ്റ്റന്‍ ചേസിന്റെ (137*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യക്കു ജയം നിഷേധിച്ചത്. 269 പന്തുകള്‍ നേരിട്ട താരം 15 ബൗണ്ടറികളും ഒരു സിക്‌സറും നേടി. വാലറ്റത്ത് ഷെയ്ന്‍ ഡോര്‍വിച്ച് (74), ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (64*) എന്നിവരുടെ അര്‍ധസെഞ്ച്വറികളും വി ന്‍ഡീസിനു തുണയായി.
ഒരു ഘട്ടത്തില്‍ വിന്‍ഡീസ് നാലു വിക്കറ്റിന് 48 റണ്‍സെന്ന നിലയിലേക്കു വീണപ്പോള്‍ ഇന്ത്യ വിജയപ്രതീക്ഷയിലായിരു ന്നു. എന്നാല്‍ അഞ്ചാം വിക്കറ്റി ല്‍ ബ്ലാക് വുഡ്- ചേസ് സഖ്യം 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ആതിഥേയരെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഒന്നാം ടെസ്റ്റില്‍ ഗംഭീര ജയം നേടിയ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0നു മുന്നിലാ ണ്. മൂന്നാം ടെസ്റ്റ് ഈ മാസം ഒമ്പതിന് ഗ്രോസ് ഇസ്‌ലെറ്റില്‍ ആരംഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക