|    Jan 21 Sat, 2017 9:48 am
FLASH NEWS
Home   >  Sports  >  Cricket  >  

വിന്‍ഡീസ് മുന്‍നിരയെ തകര്‍ത്ത് ഇന്ത്യ

Published : 31st July 2016 | Posted By: SMR

കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മിന്നി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് അഞ്ചോവര്‍ പിന്നിട്ടപ്പോഴേക്കും മൂന്ന് മുന്‍നിര താരങ്ങളുടെ വിക്കറ്റുകള്‍ നഷ്ടമായി. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (1), ഡാരെന്‍ ബ്രാവോ (5), രാജേന്ദ്ര ചന്ദ്രിക (5) എന്നിവരാണ് പുറത്തായത്. പേസര്‍മാരായ ഇശാന്ത് ശര്‍മയും മുഹമ്മദ് ഷമിയുമാണ് മൂന്നു വിക്കറ്റുകള്‍ പങ്കിട്ടത്. ഇശാന്ത് ആദ്യ രണ്ടു വിക്കറ്റും നേടിയപ്പോള്‍ മൂന്നാം വിക്കറ്റ് ഷമിക്കായിരുന്നു.
മൂന്നാം ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ പിഴുത് ഇശാന്ത് വിന്‍ഡീസിനെ സ്തബ്ധരാക്കി. നാലും അഞ്ചും പന്തുകളിലാണ് ഇശാന്ത് ബ്രാത്‌വെയ്റ്റിനെയും ബ്രാവോയെയും മടക്കിയത്.
പരിക്കുമൂലം ഓപണര്‍ മുരളി വിജയിയെ ഒഴിവാക്കിയാണ് ഇന്ത്യ മല്‍സരത്തിനിറങ്ങിയത്. പ കരം ലോകേഷ് രാഹുല്‍ ടീമിലെത്തി. മറുഭാഗത്ത് ബൗളര്‍ മിഗ്വെല്‍ കമ്മിന്‍സിനിന് വിന്‍ഡീസ് അരങ്ങേറ്റത്തിന് അവസരം നല്‍കി.
ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 92 റണ്‍സിന്റെയും വമ്പ ന്‍ ജയം നേടിയ ഇന്ത്യക്ക് ഈ മ ല്‍സരത്തില്‍ ജയിക്കാനായാല്‍ നാലു ടെസ്റ്റുകളുടെ പരമ്പര കൈവിടാതിരിക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക