|    Dec 16 Sat, 2017 11:03 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു; റോസ്റ്റന്‍ ചേസ് പുതുമുഖം

Published : 13th July 2016 | Posted By: SMR

ജമൈക്ക: ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റ്‌സ്മാന്‍ റോസ്റ്റന്‍ ചേസാണ് ടീമിലെ പുതുമുഖം.
എന്നാല്‍, മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേഷ് രാംദിനെ ടീമില്‍ നിന്ന് ഒഴിവാക്കി. രാംദിന് പുറമേ, കെമര്‍ റോച്ച്, ജെറോം ടെയ്‌ലര്‍ എന്നിവരാണ് ടീമില്‍ നിന്ന് തഴയപ്പെട്ട മറ്റു പ്രധാന താരങ്ങള്‍. ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ലിയോണ്‍ ജോണ്‍സന്‍ വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജേസന്‍ ഹോള്‍ഡറാണ് ക്യാപ്റ്റന്‍.
ടീം: ജേസന്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ദേവേന്ദ്ര ബിഷോ, ജെറമെയ്ന്‍ ബ്ലാക് വുഡ്, കാര്‍ലോസ് ബ്രാത് വെയ്റ്റ്, ഡാരന്‍ ബ്രാവോ, രാജേന്ദ്ര ചന്ദ്രിക, റോസ്റ്റന്‍ ചേസ്, ഷെയ്ന്‍ ഡോവ്‌റിച്ച്, ഷാനോണ്‍ ഗാബ്രിയേല്‍, ലിയോണ്‍ ജോണ്‍സന്‍, മര്‍ലോണ്‍ സാമുവല്‍സ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക