|    Sep 26 Tue, 2017 12:54 pm
Home   >  Sports  >  Cricket  >  

വിന്‍ഡീസ് ക്രിക്കറ്റ് ടീം പഴയ പ്രതാപത്തിലേക്ക്; ഉടക്ക് വിട്ട് ഗെയ്‌ലും പൊള്ളാര്‍ഡും നരേയ്‌നും ടീമില്‍

Published : 14th July 2017 | Posted By: ev sports


കിങ്‌സ്ടൗണ്‍: വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താനൊരുങ്ങി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍, സുനില്‍ നരേയ്ന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ, ഡാരന്‍ ബ്രാവോ തുടങ്ങിയ താരങ്ങളെല്ലാം വിന്‍ഡീസ് ഏകദിന ടീമിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിച്ചെന്നാണ് വിവരം. മുതിര്‍ന്ന പലതാരങ്ങളും ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് വിട്ടുനിന്നതോടെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഏകദിന റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഫ്ഗാനിസ്താനോട് ഏകദിന പരമ്പരയില്‍ വിയര്‍ത്ത വിന്‍ഡീസ് സമനില ഒപ്പിച്ചെങ്കിലും ഇന്ത്യയോട് ദാരുണമായി പരാജയപ്പെട്ടു. 2019 ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നടപടി. അതേ സമയം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റിനെ മണ്ടന്‍ എന്ന് വിശേഷിപ്പിച്ചതിനാണ് ഡാരന്‍ ബ്രാവോയ്ക്ക് ടീമില്‍ നിന്ന് പുറത്തുപോവേണ്ടി വന്നത്. എന്നാല്‍ പിന്നീട് താരം മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. ക്രിസ് ഗെയ്ല്‍ വിന്‍ഡീസിന്റെ ട്വന്റി ടീമില്‍ സജീവ സാന്നിധ്യമാണെങ്കിലും 2015 ലാണ് അവസാനമായി ഏകദിനം കളിച്ചത്. ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്നത് പോലെ ലോകകപ്പിലും സംഭവിക്കാതിരിക്കാനാണ് പ്രമുഖ താരങ്ങളെ തിരിച്ചുവിളിച്ചതെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക