|    Jun 18 Mon, 2018 9:01 pm
FLASH NEWS
Home   >  News now   >  

വിന്‍ഡീസിന് രണ്ടാം ജയം; ശ്രീലങ്കയെ ഏഴു വിക്കറ്റിന് തോല്‍പിച്ചു

Published : 21st March 2016 | Posted By: SMR

windees-copy

ബംഗളൂരു: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ ഗ്രൂപ്പ് ഒന്നില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയെയാണ് വിന്‍ഡീസ് തോല്‍പ്പിച്ചത്. ഏഴു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഗ്രൂപ്പിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും വിന്‍ഡീസിനായി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 122 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 18.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിന്‍ഡീസ് ലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താവാതെ 64 പന്തില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 84 റണ്‍സെടുത്ത ഓപണര്‍ ആന്ദ്രെ ഫ്‌ളെച്ചറാണ് വിന്‍ഡീസിന് ജയം അനായാസമാക്കി കൊടുത്തത്. പുറത്താവാതെ ആന്ദ്രെ റസ്സല്‍ 20 റണ്‍സെടുത്തു.
നേരത്തെ 29 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 40 റണ്‍സെടുത്ത തിസേര പെരേരയാണ് ലങ്കന്‍ സ്‌കോര്‍ 100 കടത്തിയത്.
വിന്‍ഡീസിനായി സാമുവല്‍ ബദ്രീ മൂന്നും ഡ്വയ്ന്‍ ബ്രാവോ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. വിന്‍ഡീസ് താരം ഫ്‌ളെച്ചറാണ് മാന്‍ ഓഫ് ദി മാച്ച്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss