|    Oct 20 Sat, 2018 3:04 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വിന്‍ഡീസിന് മോശം തുടക്കം

Published : 19th August 2016 | Posted By: SMR

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് മോശം തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒന്നാംദിനം 22 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്.
ലിയോണ്‍ ജോണ്‍സന്‍ (9), ഡാരന്‍ ബ്രാവോ (10) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് എളുപ്പത്തില്‍ നഷ്ടമായത്. 32 റണ്‍സുമായി ക്രെയ്ഗ് ബ്രാത്‌വെയ്റ്റും നാല് റണ്‍സോടെ മര്‍ലോണ്‍ സാമുവല്‍സുമാണ് ക്രീസില്‍. 78 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബ്രാത്‌വെയ്റ്റിന്റെ ഇന്നിങ്‌സ്.
ഇന്ത്യക്കു വേണ്ടി ഇശാന്ത് ശര്‍മയും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss