|    Oct 17 Wed, 2018 7:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് പരമ്പര

Published : 29th September 2017 | Posted By: fsq

 

ലണ്ടന്‍: വിന്‍ഡീസിനെതിരായ അഞ്ച് മല്‍സര ഏകദിന പരമ്പര ഇംഗ്ലണ്ടിന്. ലണ്ടനില്‍ നടന്ന നാലാം ഏകദിനത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് റണ്‍സിന് വിജയിച്ചാണ് ഇംഗ്ലണ്ട് 3-0ന് പരമ്പര പിടിച്ചെടുത്തത്. വെടിക്കെട്ട് സെഞ്ച്വറി നേടിയ എവിന്‍ ലെവിസിന്റെ ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 356 റണ്‍സ് അടിച്ചെടുത്തു.  മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 35. 1 ഓവറില്‍ അഞ്ച് വിക്കറ്റിന് 258 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ എത്തുകയായിരുന്നു. പിന്നീട് മഴ നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം 35. 1 ഓവറില്‍ 253 റണ്‍സ് ആയി പുനര്‍ നിശ്ചയിക്കുകയായിരുന്നു.ജേസണ്‍ റോയിയുടെ (84) അര്‍ധ സെഞ്ച്വറി പ്രകടനത്തോടൊപ്പം പുറത്താവാതെ നിന്ന മോയിന്‍ അലി (48*), ജോസ് ബട്‌ലര്‍ (43*) എന്നിവരുടെ ബാറ്റിങും ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണായകമായി. വിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ തുണച്ചത് സെഞ്ച്വറി നേടിയ ലെവിസാണ് (176).  130 പന്തുകള്‍ നേരിട്ട് 17 ഫോറും ഏഴ് സിക്‌സറും പറത്തിയ ലെവിസ് റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്യുകയായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ (77) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss